ചലച്ചിത്രം

'മാനസിക സ്ഥിരതയുള്ളവരാരും ഇങ്ങനെ ചെയ്യില്ല';വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ വിമര്‍ശിച്ച് സീരിയല്‍ താരം

സമകാലിക മലയാളം ഡെസ്ക്

താന്‍ ആത്മഹത്യ ചെയ്‌തെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി അരുണ്‍ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്നെ 'കൊന്നെടുത്തവരെ' രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. മനസിക സ്ഥിരതയുള്ളവര്‍ ആരും ഇങ്ങനെ ചെയ്യില്ലെന്നാണ് ഗായത്രി പറയുന്നത്. തന്റെ മരണ വാര്‍ത്ത വായിച്ച് അന്വേഷണവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി നടി എത്തിയത്. 

താന്‍ ആത്മഹത്യ ചെയ്തതുവെന്ന് വാട്ട്‌സ്ആപ്പിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം കുറച്ചു നാള്‍ മുന്‍പ് ഒരു സുഹൃത്താണ് അറിയിച്ചതെന്ന് ഗായത്രി പറഞ്ഞു. അന്ന് അതിനെ തമാശയായാണ് എടുത്തത്. അതിനിടെ ഭര്‍ത്താവിനോടും ഇതിനെക്കുറിച്ച് നിരവധി പേര്‍ അന്വേഷിച്ചു. അന്നും ഇത് കാര്യമാക്കിയില്ലെന്നും നടി വ്യക്തമാക്കി. 

രണ്ടാഴ്ച മുന്‍പ് ഈ വാര്‍ത്ത കേട്ട് തന്റെ സുഹൃത്ത് ഭയന്ന് വിളിച്ചിരുന്നെന്നും ഗായത്രി പറഞ്ഞു.ഇത്തരത്തില്‍ പേടിച്ച് വിളിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഗായത്രി രൂക്ഷമായി പ്രതികരിച്ചത്. 'ഇത് ക്രിയേറ്റ് ചെയ്യുന്നവരോട്  ഒന്നും പറയാനില്ല. കാരണം പലരെയും സാമൂഹ്യമാധ്യമങ്ങളില്‍ കൊന്നിട്ടുണ്ട്. അതില്‍ ഒരാളാകാന്‍ സാധിച്ചു. മാനസിക സ്ഥിരതയുള്ളവരാരും അങ്ങനെ ചെയ്യില്ല. മാനസിക സ്ഥിരതയുള്ള ആര്‍ക്കും ഒരാള്‍ മരിച്ചുവെന്ന് പറയാന്‍ പറ്റില്ല' ഗായത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം