ചലച്ചിത്രം

'ചലച്ചിത്രോത്സവവും ബിനാലെയും കാപട്യം, രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യുന്നു'; വിമര്‍ശനവുമായി രാജസേനന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കും കൊച്ചി മുസിരീസ് ബിനാലെയ്ക്കുമെതിരേ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ രാജസേനന്‍. ചലച്ചിത്ര മേളയും ബിനാലെയും കാപട്യമാണെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികള്‍ നടത്തുന്നതെന്നും അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ചുവപ്പുവത്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും ബിജെപി നേതാവ് കൂടെയായ രാജസേനന്‍ പറഞ്ഞു. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണെന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ കലാമേഖലയില്‍ നിന്ന് സുരേഷ്‌ഗോപിയും താനും മാത്രമേ ബിജെപിയിലുള്ളു. എന്നാല്‍ മനസ്സമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ എത്തും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി