ചലച്ചിത്രം

തബുവിന്റെ ആ വാക്കുകളാണ് സല്‍മാനെ അഴിക്കുള്ളിലാക്കിയത്; ദൃക്‌സാക്ഷികള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

20 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ അഴിക്കുള്ളിലാകുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ താരത്തെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബന്ദ്രെ, നീലം എന്നിവരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ സല്‍മാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം തബു ആണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

1998 ഒക്‌റ്റോബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ വേട്ടയ്ക്ക് ഇറങ്ങിയതായിരുന്നു താരങ്ങള്‍. ജോദ്പൂരിലെ കന്‍കനി ഗ്രാമത്തില്‍ കണ്ട് കൃഷ്ണമൃഗങ്ങളെയാണ് സല്‍മാന്‍ വെടിവെച്ച് കൊന്നത്. ഇതിനെതിരേ ബിഷ്‌ണോയി സമുദായം ശക്തമായി രംഗത്തെത്തിയതോടെയാണ് സല്‍മാനും സഹതാരങ്ങള്‍ക്കുമെതിരേ കേസ് എടുത്തത്. 

സല്‍മാന്‍ ഖാനാണ് കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നത്. എന്നാല്‍ ഇതിന് പ്രേരിപ്പിച്ചത് തബു ആണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൃഷ്ണമൃഗത്തെ കണ്ട തബു സല്‍മാനോട് കാഞ്ചി വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജീപ്പിലാണ് താരങ്ങള്‍ വേട്ടയ്ക്ക് ഇറങ്ങിയത്. ബിഷ്‌ണോയ് സമുദായം ദൈവത്തെപ്പോലെയാണ് മൃഗങ്ങളെ കാണുന്നത്. ഇവരുടെ ശക്തമായ പോരാട്ടമാണ് സല്‍മാനെ ജയിലിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'