ചലച്ചിത്രം

'രജനീകാന്തിനെ കിട്ടി പക്ഷേ ചോദിച്ച വെള്ളം കിട്ടിയില്ല'; രജനീകാന്തിനെ പുറത്തുള്ളവനാക്കി കമലഹാസന്‍ 

സമകാലിക മലയാളം ഡെസ്ക്

കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടയില്‍ സിനിമയിലേയും രാഷ്ട്രീയത്തിലേയും തന്റെ എതിരാളിയായ രജനികാന്തിനെ പുറത്തുനിന്നുള്ളവനാക്കി കമലഹാസന്‍. രണ്ട് സൂപ്പര്‍ താരങ്ങളും അടുത്തിടെയാണ് രാഷ്ട്രീയപ്രവേശിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. രജനീകാന്തിന് കര്‍ണാടകയുമായുള്ള ബന്ധത്തില്‍ കുത്തിക്കൊണ്ടാണ് കമലഹാസന്റെ പരാമര്‍ശം. 

ട്വിറ്ററിലൂടെയാണ് രജനീകാന്തിനെ പുറത്തുള്ളവനായി രജനീകാന്ത് മുന്ദ്രകുത്തിയത്. ട്വീറ്റ് വൈറലായതോടെ നിരവധി രജനീകാന്ത് ആരാധകരാണ് ഉലകനായകനെതിരേ രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് പുറത്തുള്ള വ്യക്തിയല്ലെന്നും ഞങ്ങളില്‍ ഒരാളാണെന്നുമാണ് അവര്‍ പറയുന്നത്. 

എന്റെ ഗുരുക്കന്മാരില്‍ ഒരാളായ നാഗേഷ്, രാജകുമാര്‍, സരോജാദേവി രജനീകാന്ത്, അംബരേഷ് ഇവരെല്ലാം എന്റേതായി. എന്നാല്‍ അവശ്യപ്പെട്ട വെള്ളം മാത്രം ലഭിച്ചില്ല എന്നാണ് ട്വീറ്റില്‍ പറയുന്നത്. കാവേരി വാട്ടര്‍ മാനേജ്‌ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു