ചലച്ചിത്രം

കര്‍ണാടകയ്ക്ക് സ്‌റ്റൈല്‍മന്നനേയും ഉലകനായകനേയും വേണ്ട; സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം

സമകാലിക മലയാളം ഡെസ്ക്

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അതിനിടയില്‍ തമിഴ് സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്തിന്റേയും കമലഹാസന്റേയും ചിത്രങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീവ്ര കന്നട സംഘടനകള്‍ രംഗത്ത്. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ഇരുവരും കാവേരി പ്രശ്‌നത്തില്‍ കര്‍ണ്ണാടകയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സൂപ്പര്‍സ്റ്റാറുകളേയും വിലക്കണമെന്ന ആവശ്യം ശക്തമായത്.

കന്നട ചലുവാലി വതല്‍ പക്ഷ എന്ന സംഘടനയുടെ നേതാവ് വതല്‍ നാഗരാജാണ് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണവുമായി തര്‍ക്കമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വിജയ്, നാസര്‍, ധനുഷ് ഉള്‍പ്പടെ നിരവധി തമിഴ് സിനിമ താരങ്ങളാണ് കാവേരി പ്രശ്‌നത്തില്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

ജലവിതരണത്തില്‍ തീരുമാനമെടുക്കാന്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. തമിഴ്‌സിനിമ താരങ്ങളും പ്രതിപക്ഷ കക്ഷികളും ഒരുമിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന