ചലച്ചിത്രം

'ആരുമില്ല കൂടെ, ഒറ്റയ്ക്കായതുപോലെ തോന്നി'; സുഹൃത്തുക്കളുടെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ് സലിംകുമാര്‍

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം കോമഡി സ്‌കിറ്റ് അവതരിപ്പിക്കാന്‍ സ്‌റ്റേജില്‍ കയറിയ സലിംകുമാര്‍ വികാരാധീനനായി. തന്റെ കൂടെ സ്റ്റേജില്‍ കയറിയിരുന്ന സുഹൃത്തുക്കളുടെ വേര്‍പാടാണ് സലിംകുമാറിനെ വിഷമിപ്പിച്ചത്. സ്‌റ്റേജില്‍ കയറണോ വേണ്ടയോ എന്ന് അറിയാതെ പൊട്ടിക്കരഞ്ഞുപോയെന്നാണ് സ്‌ക്രിപ്റ്റിന് ശേഷം സലികുമാര്‍ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് പത്ത് വര്‍ഷത്തിന് ശേഷം സലിംകുമാര്‍ സ്റ്റേജില്‍ കയറിയ്ത്. 

'സത്യം പറഞ്ഞാല്‍ ഈ സ്‌കിറ്റ് അവതരിപ്പിക്കുമ്പോള്‍ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവന്‍ മണി, സന്തോഷ് കുറുമശേരി, അബി, റൊണാള്‍ഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്‌റ്റേജില്‍ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്‌റ്റേജിലെ പ്രാര്‍ത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി.  ഈ വേദിയില്‍ പറയാന്‍ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്.' സലിംകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍