ചലച്ചിത്രം

'ദളപതിയിലെ ആ ഒരു രംഗമാണ് എന്നെ മമ്മൂട്ടിയിലേക്ക് എത്തിച്ചത്'; ആന്ധ്ര മുഖ്യമന്ത്രിയായി മമ്മൂട്ടിയെ തെരഞ്ഞെടുക്കാനുണ്ടായ കാരണം

സമകാലിക മലയാളം ഡെസ്ക്

നീണ്ട 25 വര്‍ഷത്തിന് ശേഷം തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുളള തയാറെടുപ്പിലാണ് മമ്മൂട്ടി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോ. വൈ.എസ്. രാജശേഖറിന്റെ ജീവിതം പറയുന്ന യാത്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും നിരവധി നടന്മാരുള്ളപ്പോള്‍ എന്തുകൊണ്ടാണ് വൈഎസ്ആറായി മമ്മൂട്ടിയെ തെരഞ്ഞെടുത്ത്? ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ഉയരുന്ന ചോദ്യമാണിത്. ഇതിനുള്ള ഉത്തരം നല്‍കുകയാണ് സംവിധായകന്‍ മഹി വി രാഘവ്. 

ചിത്രത്തെക്കുറിച്ച് പറയാന്‍ മമ്മൂട്ടിയെ കാണാന്‍ ചെന്നപ്പോള്‍ സംവിധായകനോട് അദ്ദേഹം ആദ്യം ചോദിച്ചതും ഇതുതന്നെയായിരുന്നു. തമിഴിലും തെലുങ്കിലും നിരവധി മികച്ച നടന്മാരുള്ളപ്പോള്‍ എന്തുകൊണ്ടാണ് എന്നെ സമീപിച്ചതെന്ന്. അതിനുള്ള രാഘവിന്റെ ഉത്തരം ദളപതി ചിത്രത്തിലെ ഒരു രംഗമായിരുന്നു. 

'ചിത്രത്തില്‍ കളക്റ്ററായി എത്തിയ അരവിന്ദ് സ്വാമിയും രജനീകാന്തിന്റെ സൂര്യയും മമ്മൂട്ടിയുടെ ദേവരാജും ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു അത്. അരവിന്ദ് സ്വാമിയും രജനീകാന്തിന്റേയും നീണ്ട സംഭഷണത്തിന് ഒടുവില്‍ ദേവരാജ് എഴുന്നേറ്റുനിന്ന് കളക്റ്ററോട് തങ്ങളുടെ ആവശ്യങ്ങള്‍ പറയുന്നു. എന്നാല്‍ ദേവരാജും സൂര്യയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കീഴടങ്ങണമെന്നാണ് മറുപടി ലഭിക്കുന്നത്. ഇത് കേട്ട് വളരെ സാധാരണമായി മുടിയാത് എന്ന് പറഞ്ഞ് തന്റെ ആളുകള്‍ക്കൊപ്പം ദേവരാജ് ഇറങ്ങിപ്പോകുന്നു. മറ്റ് താരങ്ങളുണ്ടെങ്കിലും ആ നിമിഷം മമ്മൂട്ടി രംഗം കീഴടക്കുകയായിരുന്നു' രാഘവ് പറഞ്ഞു. 

ഇത്തരത്തില്‍ ശക്തമായ സ്‌ക്രീന്‍ പ്രസന്‍സുള്ളതിനാലാണ് വൈഎസ്ആറായി അഭിനയിക്കാന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്ന് രാഘവ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു വ്യക്തിയാണ് വൈഎസ്ആര്‍. ലക്ഷക്കണക്കിന് ആളുകള്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ  പ്രഭാവം കൊണ്ട് കൂട്ടത്തില്‍ തെളിഞ്ഞു നില്‍ക്കാന്‍ വൈഎസ്ആറിന് സാധിക്കും. അതേ പ്രഭാവം മമ്മൂട്ടിയിലുമുണ്ടെന്നാണ് രാഘവ് പറയുന്നത്. 

1992 ല്‍ അഭിനയിച്ച  സ്വാതി കിരണം എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി