ചലച്ചിത്രം

ഞാന്‍ ലജ്ജിക്കുന്നു: ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി

സമകാലിക മലയാളം ഡെസ്ക്

ഞാന്‍ ഹിന്ദുസ്ഥാനിയാണ്, ഞാന്‍ ലജ്ജിക്കുന്നു.. ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതിയും രംഗത്ത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊലപാതകവും ലൈംഗിക പീഡനവുമായിരുന്നു ആസിഫ ഭാനു എന്ന കശ്മീരി പെണ്‍കുട്ടിക്ക് നേരെയുണ്ടായത്. 

സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖരടക്കം നിരവധി ആളുകളാണ് മുന്നോട്ടു വരുന്നത്. അതിനിടെ നടി പാര്‍വ്വതിയും ഫേസ്ബുക്കിലൂടെ തന്റെ അമര്‍ഷം രേഖപ്പെടുത്തിയിരിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ് ടോഗോടു കൂടിയാണ് പാര്‍വ്വതിയുടെ പോസ്റ്റ്. 65മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പാര്‍വ്വതിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ഉണ്ടെന്ന വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണ് താരം ആസിഫ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. 

കശ്മീരിലെ കത്തുവയിലെ ആസിഫ എന്ന എട്ടു വയസുകാരി നേരിട്ട ക്രൂര പീഡനത്തിന്റെയും തുടര്‍ന്നുള്ള കൊലപാതകത്തിന്റെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബ്രാഹ്മണര്‍ താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുക എന്നത്. 

ഒരാഴ്ചയോളം ക്ഷേത്രത്തില്‍ മയക്കുമരുന്നു കൊടുത്തിട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളും രണ്ടും പോലീസുകാരും അടങ്ങുന്ന സംഘം പലകുറി ബലാത്‌സംഗം ചെയ്തുവെന്നും ആ ദിവസങ്ങളിലൊന്നും ആഹാരം നല്‍കിയില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

ബക്കര്‍വാള്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത്. സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ  പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത