ചലച്ചിത്രം

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും ; പാർവതി, ഫഹദ്, സുരാജ് എന്നിവർ പരി​ഗണനയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 65- മത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.  രാവിലെ 11.30നാണ് പ്രഖ്യാപനം.  പ്രമുഖ സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്. പ്രധാന വിഭാഗങ്ങളിലെല്ലാം മറ്റ് ഭാഷകൾക്ക്  മലയാളസിനിമകൾ ശക്തമായ വെല്ലുവിളി ഉ‍യർത്തുന്നുവെന്നാണ് സൂചന. 

മികച്ച നടിയായി മലയാളി താരം പാർവതിയും സജീവ പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. നടൻമാരുടെ പട്ടികയിൽ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മൽസരരം​ഗത്തുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയിലെ മികച്ച പ്രകടനമാണ് ഇരുവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നത്. 

ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ജനമനസ്സുകളിലേക്ക് ഉയർന്ന  ടേക്ക് ഓഫ്, മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ജയരാജിന്‍റെ ഭയാനകമാണ് ജൂറിയുടെ സജീവ പരി​ഗണനയിലുള്ള മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ, ബി.അജിത് കുമാറിന്റെ ഈട എന്നിവയ്ക്കും സാധ്യതാകൽപ്പിക്കപ്പെടുന്നുണ്ട്. 

മികച്ച ഗായകരുടെ മത്സരത്തിൽ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസും ഇടംപിടിച്ചിട്ടുണ്ട്. 11 മലയാളചിത്രങ്ങളാണ് ദേശീയ അവാർഡിനായുള്ള  അവസാനറൗണ്ടിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''