ചലച്ചിത്രം

സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : മലയാള സിനിമാ സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. സംവിധായകന്‍ എം കെ മുരളീധരനെയാണ് ഇടുക്കി അടിമാലിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. 

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ലൊക്കേഷന്‍ കാണാനാണ് മുരളീധരന്‍ ഇടുക്കിയിലെത്തിയതെന്നാണ് സൂചന. വൈകീട്ട് മൂന്നുമണിയോടെ ഇടുക്കിയിലെത്തിയ മുരളീധരന്, വൈകീട്ട് നാലരയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി പരിശോധിച്ചെങ്കിലും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോണിംഗ് സ്റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 

കോട്ടയം സ്വദേശിയായ ഇദ്ദേഹം, കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കോഴിക്കോട് നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളിയില്‍ സ്ഥിരതാമസക്കാരനാണ്. സമ്മര്‍ പാലസ്, ചങ്ങാതിക്കൂട്ടം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍