ചലച്ചിത്രം

'ആണുങ്ങള്‍ക്ക് ഇവളെ ഭയം, സ്ത്രീകള്‍ക്ക് അസൂയ'; ശ്രീറെഡ്ഡിക്ക് പിന്തുണയുമായി രാം ഗോപാല്‍ വര്‍മ

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരേ തുറന്ന പ്രതിഷേധമായി ശ്രീ റെഡ്ഡി രംഗത്തെത്തിയത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് ഇപ്പോള്‍  ശ്രീ റെഡ്ഡിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

താരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ആരോപണവിധേയരെ വിമര്‍ശിക്കാനും ഗോപാല്‍ വര്‍മ മറന്നില്ല. ശ്രീറെഡ്ഡിയുടെ സത്യസന്ധതയെ നേരിടാന്‍ ആണുങ്ങള്‍ക്ക് ഭയമാണെന്നും സ്ത്രീകള്‍ അവര്‍ക്കെതിരേ സംസാരിക്കുന്നത് അസൂയകൊണ്ടാണെന്നുമാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യസന്ധരായ സ്ത്രീകള്‍ സ്ത്രീശക്തിയെ പിന്തുടരുകയൊള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശ്രീ റെഡ്ഡിയുടെ സ്വഭാവത്തെ വിമര്‍ശിക്കുന്നവര്‍ക്കും രാം ഗോപാല്‍ രൂക്ഷമായ മറുപടിയാണ് നല്‍കിയത്. പണ്ട് മോശം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് ആക്റ്റിവിസ്റ്റാവാന്‍ പാടില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കലിംഗ യുദ്ധത്തിന് ശേഷമാണ് അശോക ചക്രവര്‍ത്തി മഹാനായത് എന്ന കാര്യം മറക്കരുത്. അദ്ദേഹം കുറിച്ചു. 

ഇതിനോടകം നിരവധി പേരുടെ പേരുകളാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരേ ശ്രീ റെഡ്ഡി തെലുങ്ക് സിനിമാതാക്കളുടെ സംഘടനയുടെ ഓഫീസിന് മുന്നില്‍ വസ്ത്രമഴിച്ചതോടെയാണ് വിവാദം കത്തുപിടിച്ചത്. തെലുങ്കില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ചൂഷണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു