ചലച്ചിത്രം

പൃഥ്വിരാജ് ചിത്രം എത്തില്ല; പ്രതീക്ഷ ഉയര്‍ത്തി അല്ലു അര്‍ജുന്‍

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് നായകനായി എത്തുന്ന രണത്തിന്റെ റിലീസ് മേയ് 10 ലേക്ക് മാറ്റി. വിഷു ചിത്രമായി രണം തീയറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് മാറ്റിയത് തെന്നിന്ത്യന്‍ യൂത്ത്സ്റ്റാര്‍ അല്ലു അര്‍ജുന് ഗുണം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അല്ലു അര്‍ജുന്റെ നാന്‍ പേര് സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രം മേയ് നാലിനാണ് റിലീസ് ചെയ്യുന്നത്. രണത്തിന്റെ റിലീസ് മാറ്റിയതോടെ കേരളത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ അല്ലു ചിത്രം എത്തും. കൂടുതല്‍ ഷോ കിട്ടുന്നത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ പട്ടാളക്കാരനായാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ്  നായിക.

പൃഥ്വിരാജിനേയും റഹ്മാനേയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. പൂര്‍ണമായി അമേരിക്കയില്‍ ചിത്രീകരിച്ചിരിക്കുന്ന രണത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് നിര്‍മല്‍ തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''