ചലച്ചിത്രം

എന്റെ മകളുടേയും സഹോദരിയുടേയും അവകാശം നിങ്ങള്‍ ഇല്ലാതാക്കരുത്; കാസ്റ്റിങ് കൗച്ചില്‍ കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

കാസ്റ്റിങ് കൗച്ചിന് അനുകൂലമായി ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുവാന്‍ പാടില്ലാത്തതാണെന്ന് കമല്‍ഹാസന്‍. കാസ്റ്റിങ് കൗച്ചിന് അനുകൂലമായി സംസാരിക്കുന്നതിലൂടെ ഈ ഇന്‍ഡ്രസിയില്‍ തന്നെയുള്ള എന്റെ മകളുടേയും, സഹോദരിയുടേയും അവകാശങ്ങള്‍ കൂടി നിങ്ങള്‍ ഇല്ലാതാക്കല്ലേയെന്നും കമല്‍ഹാസന്‍ പറയുന്നു. 

ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാനായിരുന്നു കാസ്റ്റിങ് കൗച്ചിന് അനുകൂലമായി പ്രതികരിച്ച് വിവാദത്തിന് തുടക്കമിട്ടത്. സര്‍ക്കാരിന്റെ ഭാഗമായവര്‍ ഇത് ചെയ്യുന്നുണ്ട്. പിന്നെ നിങ്ങളെന്തിനാണ് ഇതിന്റെ പേരില്‍ സിനിമാ മേഖലയെ മാത്രം വലിച്ചിഴയ്ക്കുന്നത്? ഈ മേഖല തൊഴില്‍ നല്‍കുന്നുണ്ട്  എന്നതെങ്കിലും പരിഗണിച്ചുകൂടേ? നിങ്ങളെ ബലാത്സംഗം ചെയ്ത് ഉപേക്ഷിക്കുന്നത് പോലെ അല്ലല്ലോ ഇവിടെ നടക്കുന്നതെന്നുമായിരുന്നു സരോജ് ഖാനിന്റെ പ്രതികരണം. 

കാസ്റ്റിങ് കൗച്ചിന് വിധേയമാകണമോ വേണ്ടയോ എന്നതില്‍ തീരുമാനം എടുക്കുന്നതിനുള്ള അവകാശം ഒരു സ്ത്രീയ്ക്കാണെന്നും, ഒരു സ്ത്രീയും കാസ്റ്റിങ് കൗച്ചിന് അനുകൂലമായി സംസാരിക്കില്ലെന്നും കമല്‍ഹാസന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''