ചലച്ചിത്രം

ഡയാന സ്വരം കടുപ്പിച്ചു; അധിക്ഷേപിച്ചതിന് ക്ഷമ പറഞ്ഞ് ബിപ്ലബ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

മുന്‍ ലോക സുന്ദരി ഡയാന ഹൈഡനെ അധിക്ഷേപിച്ചുകൊണ്ടുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി ഡയാന രംഗത്തെത്തി. സുപ്രധാന സ്ഥാനത്തിരിക്കുന്നവര്‍ ചിന്തിച്ചു വേണം സംസാരിക്കാന്‍ എന്നായിരുന്നു അദ്ദേഹത്തോട് ഡയാന്‍ പറഞ്ഞത്. ഇതോടെ ലോകസുന്ദരിയോട് ക്ഷമ പറഞ്ഞിരിക്കുകയാണ് ബിപ്ലബ്.

സ്ത്രീകളെ അധിക്ഷേപിക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസ്ഥാവനയില്‍ ദുഃഖിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഡയാന ഹെയ്ഡന്‍ വരെ ലോകസുന്ദരിയായി. ശരിക്കും അവര്‍ക്ക് ആ പദവി ലഭിക്കേണ്ടതുണ്ടായിരുന്നോ? ഐശ്വര്യ റോയിക്ക് ലഭിച്ചതില്‍ കാര്യമുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ സത്രീയുടെ സൗന്ദര്യമുണ്ടായിരുന്നു.' എന്നാണ് ബിപ്ലബ് പറഞ്ഞത്. 

ഇത് വിവാദമായതോടെയാണ് മറുപടിയുമായി ഡയാന എത്തിയത്. ഇരുണ്ട നിറത്തിലുള്ള സ്ത്രീകളോട് മുഖ്യമന്ത്രിക്കുള്ള ഇഷ്ടക്കുറവാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉള്ളതെന്നും ലോകം മുഴുവന്‍ ഇരുണ്ട നിറത്തെ അംഗീകരിക്കുമ്പോള്‍ ഇവിടെയുള്ളവരാണ് ഇരുണ്ടനിറം മോശമായി കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. 44 കാരിയായ ഡയാന 1997 ലാണ് ലോകസുന്ദരിപ്പട്ടം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു