ചലച്ചിത്രം

മുംതാസ് മരിച്ചിട്ടില്ല; ചിത്രങ്ങള്‍ കണ്ടെങ്കിലും വിശ്വസിക്കൂ എന്ന് മകള്‍ 

സമകാലിക മലയാളം ഡെസ്ക്

എഴുപതുകളില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിലെ നിറസാനിധ്യമായിരുന്ന നടി മുംതാസ് അന്തരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്നിരുന്നു. ഹൃദയാഘാതം മൂലം നടി മുംതാസ് അന്തരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും വ്യാജമാണെന്നും മുംതാസ് ആരോഗ്യവതിയായി വീട്ടിലുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുംതാസിന്റെ ഇളയ മകള്‍ തന്യ മാധവി. 

'കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നിരവധി വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നു. അമ്മയുടെ ആരാധകര്‍ അറിയാനാണ് ഞാന്‍ ഇത് പറയുന്നത്. അമ്മയ്ക്ക് യാതൊരു കുഴപ്പവും ഇല്ല. പുറത്തുവന്നതെല്ലാം റൂമറുകള്‍ മാത്രമാണ്. അമ്മ വീട്ടില്‍ സുഖമായി ഇരിക്കുന്നു. ഞങ്ങള്‍ ഒന്നിച്ച് ഇന്ന് ഷോപ്പിംഗിന് പോകുകയാണ്', തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്യ പറയുന്നു. പൂന്തോട്ടത്തിലേക്ക് പുതിയ ചെടികള്‍ വാങ്ങാനാണ് തങ്ങള്‍ പുറത്ത് പോകുന്നതെന്നും തന്യ പറയുന്നുണ്ട്. താന്‍ കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമെന്നും അമ്മ എത്രത്തോളം ആരോഗ്യവതിയായിരിക്കുന്നു എന്ന് എല്ലാവര്‍ക്കും ഈ ചിത്രങ്ങളിലൂടെ വ്യക്തമാകുമെന്നും തന്യ വീഡിയോയില്‍ പറഞ്ഞു.

വീഡിയോയ്ക്ക് പിന്നാലെ മുംതാസിന്റെ ചിത്രവും തന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അമ്മ സുഖമായി ഇരിക്കുന്നെന്നും റോമിലെ ജീവിതം ആസ്വദിക്കുന്നെന്നും മുംതാസിന്റെ ചിത്രത്തിന് അടികുറുപ്പായി തന്യ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം