ചലച്ചിത്രം

മറാത്തി സിനിമ ചെയ്യാന്‍ ദുല്‍ഖര്‍ ഓക്കെയാണ്, പക്ഷേ മലയാളം ചെയ്യാന്‍ മിഥില കുറച്ചു വെള്ളം കുടിക്കും; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് കീഴടക്കാനുള്ള തയാറെടുപ്പിലാണ്. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാര്‍വാന്‍ ഇന്ന് തീയെറ്ററുകളില്‍ എത്തുകയാണ്. വെബ് സീരിയലിലലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മിഥില പാല്‍ക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയ ഒരു ഡയലോഗ് ബാറ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

മറാത്തിയിലേയും മലയാളത്തിലേയും ഡയലോഗുകള്‍ പരസ്പരം പറയിപ്പിക്കണം എന്നായിരുന്നു ചലഞ്ച്. മിഥില പറഞ്ഞു കൊടുക്കുന്ന ഡയലോഗുകള്‍ വളരെ കൂളായി ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ മലയാളം ഡയലോഗുകള്‍ പറയാന്‍ മിഥില കുറച്ച് കഷ്ടപ്പെട്ടു. സൂം ടിവിയാണ് പരിപാടി സംഘടിപ്പിച്ചത്. ദുല്‍ഖറിന്റേയും മമ്മൂട്ടിയുടേയും സിനിമകളില്‍ നിന്നുള്ള ഡയലോഗുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

മിഥിലയെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് മമ്മൂട്ടിയുടെ ഡയലോഗ് തന്നെയാണ്. ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെ എന്ന ഡയലോഗ് പറയാന്‍ താരം കഷ്ടപ്പെട്ടു. 'ഴ'യാണ് മിഥിലയ്ക്ക് തലവേദനയായത്. എന്റെ വിധി, എന്റെ തീരുമാനങ്ങളാണ്, നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണിഷ്ടം എന്നിവയായിരുന്നു മറ്റ് ഡയലോഗുകള്‍. മിഥില പറഞ്ഞു കൊടുത്ത ഡയലോഗുകള്‍ വളരെ കൂളായിട്ടാണ് ദുല്‍ഖര്‍ പറയുന്നത്. ഇനി എനിക്ക് മറാത്തി സിനിമ ചെയ്യാമല്ലോ എന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. 

ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈയില്‍നിന്ന് കേരളത്തിലേക്ക് റോഡുമാര്‍ഗം മൃതദേഹവുമായുള്ള യാത്രയാണ് കാര്‍വാനിന്റെ ഇതിവൃത്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു