ചലച്ചിത്രം

കാത്തിരിപ്പ് നീളില്ല; പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം ഉടന്‍ തീയെറ്ററുകളിലെത്തും

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണം ഉടന്‍ തീയെറ്ററുകളിലെത്തും. നീണ്ട ഉടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ ആക്ഷന്‍ ചിത്രം തീയെറ്ററുകളില്‍ എത്തുന്നത്. നവാഗതനായ നിര്‍മല്‍ സഹദേവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുനീളന്‍ ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന രണത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇഷ തല്‍വാറാണ് നായികയായി എത്തുന്നത്. യുഎസില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തായായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും മികച്ച പ്രതികരണമാണ് നേടിയത്. പൃഥ്വിരാജിന്റെ കൂടെയും മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ അടുപ്പിച്ച് തീയെറ്ററുകളില്‍ എത്തിയതിനാലാണ് രണത്തിന്റെ റിലീസിങ്ങ് വൈകിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം