ചലച്ചിത്രം

നടിയെ ആക്രമിച്ച കേസ് സംഘടനാ പ്രശ്‌നമല്ല: ദിലീപിനെ തിരിച്ചെടുത്തത് ചിന്തിച്ച് വേണമായിരുന്നു: ടൊവിനോ തോമസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യില്‍ നടന്ന സംഭവവികാസങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. കേസിലെ പ്രതി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുെവന്ന് ടൊവിനോ പറഞ്ഞു. ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവീനോ പറഞ്ഞു.  

നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നമല്ല. അതിനെ കുറ്റകൃത്യമായി കാണണം. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും ടൊവീനോ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്‌നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും നടന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'