ചലച്ചിത്രം

വിവാദങ്ങൾക്ക് അടിസ്ഥാനമില്ല; ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടവർക്ക് പങ്കെടുക്കാം: എ.കെ ബാലൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പങ്കെടുക്കേണ്ടവർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നൽകിയത്. വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തുബുധനാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 

സർക്കാർ പുരസ്കാര വിതരണചടങ്ങിൽ പുരസ്കാര വിജയികൾക്ക് പ്രാധാന്യം നൽകാതെ മുഖ്യാതിഥികൾക്ക് പ്രാധാന്യം നൽകുന്നതിനെയും നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് പിന്തുണ നൽകിയ താരസംഘടനയുടെ പ്രസിഡന്റായ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിനെയും വിമർശിച്ച് സിനിമ,സാംസ്കാരിക പ്രവർത്തകർ രം​ഗത്ത് വന്നിരുന്നു. സംവിധായകൻ ഡോ.ബിജു ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു