ചലച്ചിത്രം

അവാര്‍ഡുമായി വീട്ടിലേക്ക് വരരുത്, വിനീതിനോട് ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ അരവിന്ദന്റെ അതിഥികളുടെ നൂറാം ദിനം ആഘോഷിച്ചു. അനുഭവങ്ങള്‍ പങ്കുവെച്ച് വിനീതും, വിനീതിനെ ട്രോളി ശ്രീനിവാസനും എത്തിയതോടെ ആരാധകര്‍ക്കിടയില്‍ കൗതുകം നിറയ്ക്കുകയായിരുന്നു നൂറാം ദിനാഘോഷം. 

സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് വിനീതായിരുന്നു ആദ്യം സംസാരിച്ചത്. പിന്നാലെ ശ്രീനിവാസനും. സിനിമയ്ക്ക് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട്. ചില സംവിധായകരും നിര്‍മാതാക്കളുമെല്ലാം പലപ്പോഴും ഇങ്ങനെ പറയാറുണ്ട്. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഭരതേട്ടന്റെ പുതിയ ചിത്രം റിലീസ് ചെയ്യുന്നു. സിനിമയുടെ വിധി എന്തെന്ന് അറിയാന്‍അദ്ദേഹം തൃശൂരുള്ള സംവിധായകന്‍ പവിത്രനെ വിളിക്കുന്നു. 

പവിത്രന്‍ വളരെ രസികനാണ്. പവിത്രാ, എന്റെ സിനിമ റിലീസ് ചെയ്തു, എന്തെങ്കിലും കേട്ടോ എന്ന് ഭരതന്‍ ചോദിച്ചു. ഭരതേട്ടാ, രണ്ട് അഭിപ്രായമുണ്ട്. പടം മോശമല്ലേ എന്നൊരു അഭിപ്രായം, പടം വളരെ മോശമല്ലേ എന്നൊരു അഭിപ്രായം കൂടിയുണ്ട് എന്നായിരുന്നു ഭരതനോടുള്ള പവിത്രന്റെ മറുപടിയെന്നും ശ്രീനിവാസന്‍ പറയുന്നു. 

വിനീതിന് ലഭിക്കുന്ന അവാര്‍ഡുകളെയും ശ്രീനിവാസന്‍ ട്രോളി. പല സ്ഥലങ്ങളിലും പരിപാടികളിലുമെല്ലാം പോയി വരുമ്പോള്‍ വിനീത് ഇതുപോലെ മൊമെന്റോയുമായി വരും. ഇതൊന്നും ചെന്നൈയിലേക്ക് കൊണ്ടുപോകില്ല. എല്ലാം വീട്ടിലേക്കാണ് വരുന്നത്. അവിടെ ഈ സാധനം തട്ടിയിട്ട് നടക്കാന്‍ സ്ഥലമില്ല. മൊമെന്റോ കാണുമ്പോള്‍ പേടിയാണ്. അതുകൊണ്ട് ഈ സാധനം നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ് എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ