ചലച്ചിത്രം

എന്റെ മകന്റെ മുന്നില്‍ വെച്ച് അവരെന്നെ ആക്രമിച്ചു: നടി രൂപാലി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രാഫിക് സിഗ്‌നലില്‍ വെച്ചായിരുന്നു ഹിന്ദി ലെലിവിഷന്‍ താരം രൂപാലി ഗാംഗുലി ആക്രമിക്കപ്പെട്ടത്. അന്ധേരിയിലെ ഭാരത് നഗര്‍ ജംക്ഷനില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. രൂപാലിയുടെ കാര്‍ അബദ്ധത്തില്‍ ഒരു ബൈക്കില്‍ ചെറുതായി തട്ടിയതോടെയാണു സംഭവങ്ങളുടെ തുടക്കം. 

രൂപാലി തന്റെ മകനെ സ്‌കൂളില്‍ കൊണ്ട് വിടാനായി ഇറങ്ങിയതായിരുന്നു. 'കാറില്‍ വെച്ച് മകന്‍ തന്റെ മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വീഴാതിരിക്കാന്‍ വേണ്ടി ശ്രദ്ധിച്ചു. അപ്പോള്‍ കാറിന്റെ ബ്രേക്കില്‍ നിന്ന് കാല് അല്‍പം മാറിപ്പോയി. അങ്ങനെയാണ് മുന്നില്‍ക്കിടക്കുന്ന ബൈക്കില്‍ തട്ടുന്നത്'- രൂപാലി പറഞ്ഞു.

ഇതിനു രൂപാലി ക്ഷമ ചോദിച്ചെങ്കിലും അത് കേള്‍ക്കാന്‍ തയാറാകാതെ ബൈക്ക് യാത്രക്കാര്‍ കാറിന്റെ വാതില്‍ച്ചില്ല് അടിച്ചുപൊട്ടിക്കുകയായിരുന്നു. ചില്ലു തെറിച്ചു കൊണ്ടു രൂപാലിയുടെ കയ്യില്‍ മുറിവേറ്റു. മകനെ നോക്കുന്ന ആയയും ആ സമയം കാറിലുണ്ടായിരുന്നു. 

സംഭവത്തെത്തുടര്‍ന്ന് രുപാലിയുടെ മകന്‍ വളരെയധികം പേടിച്ചു. കുട്ടി സ്‌കൂളില്‍ എത്തിയിട്ടും കരച്ചില്‍ തുടരുകയായിരുന്നു. അവസാനം സ്‌കൂള്‍ അധികൃതര്‍ തന്റെ മകനെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുപൊയ്‌ക്കോളാന്‍ പറഞ്ഞതായും രൂപാലി വ്യകത്മാക്കി.

റോഡിലുണ്ടായിരുന്ന ആരും സഹായത്തിനെത്തിയില്ലെന്നും എല്ലാവരും നോക്കിനിന്നതേയുള്ളൂവെന്നും രൂപാലി ട്വിറ്ററില്‍ പറഞ്ഞു. മകന്‍ ഇരുന്ന ഭാഗത്തെ ചില്ലും അക്രമികള്‍ തകര്‍ക്കാന്‍ വന്നതോടെ രൂപാലി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാരാഭായ് എക്‌സ് സാരാഭായ് എന്ന സീരിയലിലൂടെ പ്രശസ്തയാണു രൂപാലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം