ചലച്ചിത്രം

പിണക്കം മാറി; വിണ്ണൈത്താണ്ടി വരുവായായുടെ രണ്ടാംഭാഗവുമായി ഗൗതം മേനോനും ചിമ്പുവും എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ഗൗതം മോനോന്‍ ചിമ്പു ടീമിന്റെ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാംഭാഗം എത്തുന്നതായി സൂചന. പിണക്കത്തിലായിരുന്ന ചിമ്പുവും ഗൗതം മോനോനും ഒരുമിക്കുന്നതായി സംവിധായകന്‍ തന്നെയാണ് സൂചന നല്‍കിയിരിക്കുന്നത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കുമെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിണക്കം മാറിയ അവസരത്തില്‍ ആദ്യ ഭാഗത്തിലെ നായകന്‍ തന്നെ രണ്ടാം ഭാഗത്തിലും എത്തുമെന്നാണ് സൂചന.

അച്ചം യെന്‍പത് മടമയട എന്ന ചിത്രത്തിന് ഇടയ്ക്കു വെച്ചാണ് സംവിധായകനും നായകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
അച്ചം യെന്‍പത് മടമയടയുടെ അവസാനത്തെ പാട്ട് ചിത്രീകരണത്തിന് കൃത്യസമയത്ത് ചിമ്പു വന്നിരുന്നില്ല. ചിത്രം ചിത്രീകരിക്കുന്ന നഗരത്തില്‍ തന്നെ ഒരേ സമയം ഗൗതം മേനോന്‍ തന്നെ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്.

എന്നാല്‍ ഈയടുത്ത് ഇരുവരും മനസ് തുറന്ന് സംസാരിച്ചതിലൂടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. കഴിഞ്ഞ ആഴ്ച ചിമ്പു വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

വിണ്ണൈത്താണ്ടി വരുവായയിലെ പ്രധാന കഥാപാത്രം കാര്‍ത്തിക്കിന്റെ തുടര്‍ന്നുള്ള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത്.
അനുഷ്‌കയാണ് ചിമ്പുവിന്റെ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി