ചലച്ചിത്രം

ഇന്ദ്രജിത്തും പൂര്‍ണിമയും കൂടെ രണ്ട് മാലാഖ കുഞ്ഞുങ്ങളും, ഇവര്‍ നമുക്ക് മാതൃകയാണ്; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

മഴക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് പണവും പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുകയാണ് മലയാളം ചലച്ചിത്ര മേഖല. നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുകകള്‍ സംഭാവന ചെയ്തത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തി സഹായം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരില്‍ നിന്നും കുറച്ച് വ്യത്യസ്തരാണ് ഇന്ദ്രജിത്തും കുടുംബവും. എറണാകുളം ജില്ലാ ഭരണകൂടവും പൂര്‍ണിമയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ഇവര്‍. പൂര്‍ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മാതൃകയാവുകയാണ്. യാതൊരു താരജാഡകളുമില്ലാതെ വോളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കുടുംബം എല്ലാവര്‍ക്കും മാതൃകയാവുകയാണ്. 

ദുരിതബാധിതര്‍ക്കായുള്ള അവശ്യ വസ്തുക്കള്‍ കളക്റ്റ് ചെയ്യുന്ന കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് പൂര്‍ണിമ. കഴിഞ്ഞ ദിവസം പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തും കളക്ഷന്‍ സെന്ററിലെത്തി. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയര്‍മാര്‍ക്കിടയില്‍ ഇന്ദ്രജിത്തും ഒപ്പം കൂടി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

കളക്ഷന്‍ സെന്ററിലെ ഇവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് ഈ കുടുംബത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. മലയാളികള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണെന്നാണ് പലരും വിലയിരുത്തുന്നത്. ഇവര്‍ മാത്രമല്ല നിരവധി താരങ്ങള്‍ ഇവിടെയെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, രമ്യാനമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും കളക്ഷന്‍ സെന്ററിലെ നിറസാന്നിധ്യമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍