ചലച്ചിത്രം

'ഞാന്‍ മാസങ്ങളായി ഡിപ്രഷനിലാണ്, ഇതിനെ മറികടന്ന് ജിമ്മില്‍ പോകാന്‍ സഹായിക്കുമോ?': ആരാധകനെ ഞെട്ടിച്ച് അര്‍ണോള്‍ഡിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

വിഷാദത്തില്‍പ്പെട്ടു പോകുന്നവരെ തിരിച്ച് ജീവിതത്തിലേക്ക് എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ തന്റെ സൂപ്പര്‍ ഹീറോയില്‍ നിന്ന് നേരിട്ട് ഒരു ഉപദേശം കേട്ടാല്‍ ആരായാലും തന്റെ ഉന്മേഷം തിരികെ പിടിക്കും. മാസങ്ങളോളം ഡിപ്രഷനില്‍ കഴിഞ്ഞ ആരാധകനെ ഒറ്റ മറുപടിയിലൂടെ ജീവിതം തിരികെ നല്‍കിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍ഹീറോ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍. 

താന്‍ മാസങ്ങളായി വിഷാദത്തിലാണെന്നും ആ സമയത്ത് ജിമ്മില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും പറഞ്ഞുകൊണ്ടാണ് ഒരു ആരാധകന്‍ അര്‍ണോള്‍ഡിന് സന്ദേശമയച്ചത്. തന്റെ മടിയെ മറികടക്കാന്‍ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അലി എന്ന ആരാധകന്റെ മനസ് അറിഞ്ഞ അര്‍ണോള്‍ഡ് ഉടനെ മറുപടിയും നല്‍കി. 

നമ്മളുടെ എല്ലാവരുടേയും ജീവിതത്തില്‍ വെല്ലുവിളിയും പരാജയമൊക്കെയുണ്ടാകും. ചില സമയങ്ങളില്‍ വര്‍ക്ക്ഔട്ട് പോലെയാണ് ജീവിതം. അതിനനെ മറികടക്കാന്‍ നിങ്ങള്‍ ഒന്നെഴുന്നേറ്റ ശേഷം കുറച്ചു മുന്നോട്ടു പോകണം. കിടക്കയില്‍ കിടന്ന് മറിയണം, കുറച്ച് പുഷ് അപ്പും ചെയ്യണം. നടക്കാന്‍ പോകണം. കുറച്ചു മാത്രം ചെയ്താല്‍ മതി. ഒരു സമയം ഒറ്റ പടി മാത്രം. എനിക്കു തോന്നുന്നു നിങ്ങള്‍ക്ക് ഉന്മേഷം തോന്നുമെന്ന്. ജിമ്മിലേക്ക് ചെല്ലൂ എന്നാല്‍ നിങ്ങളെത്തന്നെ വേദനിപ്പിക്കരുത്. കാരണം അതുകൊണ്ട് ഒരു ഗുണവുമില്ല. അത് ഒരിക്കലും നിങ്ങളെ ജിമ്മിലേക്ക് എത്തിക്കില്ല. സഹായം ചോദിക്കാന്‍ പേടിക്കേണ്ട. അര്‍ണോള്‍ഡ് കുറിച്ചു. 

ഈ മറുപടി കണ്ടാല്‍ ആരുടെയാണ് വിഷാദം മാറാതിരിക്കുക. ഇപ്പോള്‍ തന്റെ മടിയെ അതിജീവിച്ച് ജിമ്മില്‍ പോകാന്‍ ഒരുങ്ങുകയാണ് അലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു