ചലച്ചിത്രം

സഹപ്രവര്‍ത്തകരെ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്: സംവിധായകനുള്‍പ്പെടെ താരം സമ്മാനമായ് നല്‍കിയത് സ്വര്‍ണ്ണനായം

സമകാലിക മലയാളം ഡെസ്ക്

രൊറ്റ സിനിമ കൊണ്ട് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിലെ സൂപ്പര്‍താര പദവി അലങ്കരിക്കാനൊരുങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായാണ് ഈ താരം നില്‍ക്കുന്നത്. അഭിനയം കൊണ്ട് മാത്രമല്ല, സഹപ്രവര്‍ത്തകരോടുള്ള സമീപനത്തിലും കീര്‍ത്തി വ്യത്യസ്തയാവുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണം അവസാനിക്കുന്ന അവസരത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് താരം പെരുമാറിയത്. 

വിശാല്‍ നായകനായ സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ അവസാനദിനമാണ് കീര്‍ത്തി ഏവരെയും ഞെട്ടിച്ചത്. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ നൂറ്റമ്പതോളം ആളുകള്‍ക്കാണ് ഒരു ഗ്രാം സ്വര്‍ണ നാണയം നടി സമ്മാനമായി നല്‍കിയത്. ഇതിന് മുന്‍പ് മഹാനടി സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം അണിയറപ്രവര്‍ത്തകര്‍ക്കും കീര്‍ത്തി നടി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. 

സെറ്റിലെ കീര്‍ത്തിയുടെ സമര്‍പ്പണവും ആത്മാര്‍ത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. കീര്‍ത്തിക്ക് വേണ്ടി അവര്‍ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നല്‍കി സഹപ്രവര്‍ത്തകരെ കീര്‍ത്തി ഞെട്ടിച്ചത്.

കരിയറിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് കീര്‍ത്തി. പിന്നീട് സ്വയപ്രയത്‌നത്താല്‍ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പന്‍ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന