ചലച്ചിത്രം

എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവയ്ക്കണം

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ കടുത്ത പ്രളയം സംഭവിച്ച സാഹചര്യത്തില്‍ നാട്ടിലില്ലാതെ പോയതില്‍ താന്‍ ദുഃഖിക്കുന്നു എന്ന് പറഞ്ഞു ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും എന്തെങ്കിലും വിവരങ്ങള്‍ എത്തിക്കണമെങ്കില്‍ പറയണമെന്നും രാവിലെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ദുല്‍ഖര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

എന്നാല്‍ ദുല്‍ഖറിന്റെ ഈ പോസ്റ്റിന് കടുത്ത അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. ഈ പശ്ചാത്തലത്തിലാണ് ദുല്‍ഖര്‍ മറുപടിയുമായി രംഗത്ത് വന്നത്. നാട്ടില്‍ ഇല്ല എന്നത് കൊണ്ട് താന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഈ സമയത്തെങ്കിലും ഉള്ളിലെ വെറുപ്പും നെഗറ്റിവിറ്റികളും മുന്‍വിധികളും മാറ്റിവയ്ക്കണമെന്നും ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഞാന്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് സഹായിക്കാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നവരോട് എനിക്ക് യാതൊന്നും പറയാനില്ല. നിങ്ങളെപ്പോലുള്ളര്‍ക്ക് മുന്നില്‍ എനിക്ക് യാതൊന്നും ബോധിപ്പിക്കാനില്ല. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവയ്ക്കണം. ഇത്തരം കമന്റിടുന്നവരാരെയും ദുരിതാശ്വാസ ക്യംപിന്റെ അടുത്ത് പോലും കാണാറില്ല. മറ്റുള്ളവരെ ഇത്തരത്തില്‍ ആക്രമിക്കുന്നത് വഴി നിങ്ങള്‍ ഒരിക്കലും അവരെക്കാള്‍ മികച്ചതാവില്ല'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''