ചലച്ചിത്രം

കേരളത്തെ സഹായിക്കാന്‍ ബോളിവുഡ് താരങ്ങള്‍: അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ബച്ചനും ആലിയയും

സമകാലിക മലയാളം ഡെസ്ക്

പ്രളയം വലച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചനും ആലിയ ഭട്ടും. ഇരുവരും ചേര്‍ന്ന് ഇവിടേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങി അയച്ചു കഴിഞ്ഞു. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നത്. 

മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്‌സ് വഴി പാര്‍സലുകള്‍ എത്തും. 'അപ്രതീക്ഷിതമായ സഹായങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ബച്ചന്‍, ആലിയ, ദ നേച്ചേഴ്‌സ് ഓണ്‍ ഫൗണ്ടേഷന്‍ എന്നിവര്‍ സമ്മാനമായി നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള സാധനങ്ങള്‍ സൗജന്യമായി മുംബൈയില്‍ നിന്ന് തിരുവനന്തപുത്തേക്ക് ജെറ്റ് എയര്‍വേയ്‌സ് വഴി എത്തും. മറ്റെവിടെയാണ് ഈ ഒത്തൊരുമ കാണാന്‍ സാധിക്കുക. ജെറ്റ് എയര്‍വേയ്‌സിനും നരേഷ് ഗോയലിനും നന്ദി. 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നത് വെറുമൊരു ടാഗ് ലൈനല്ല. അതൊരു യഥാര്‍ഥ ആവേശമാണ്'- റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് റസൂല്‍ പൂക്കുട്ടി ബോളിവുഡ് താരങ്ങളെ സമീപിച്ചിരുന്നു. സഹായങ്ങള്‍ എകോപിപ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും റസൂല്‍ പുക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. 

മലയാള താരങ്ങള്‍ക്ക് പുറമേ, കാര്‍ത്തി, സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്‍ഹാസന്‍, വിജയ്, വിജയകാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നടിമാരായ നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. നടന്‍ സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ച് ട്വിറ്ററില്‍ തരംഗമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍