ചലച്ചിത്രം

സണ്ണി ലിയോണിയുടെ പ്രണയവും വിവാഹവും കുടുംബവും; കരണ്‍ജിത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ ജീവിതം പറയുന്ന കരണ്‍ജിത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന വെബ് സീരീസിന്റെ രണ്ടാമത്തെ സീസണിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സണ്ണിയുടെ കുടുംബത്തെക്കുറിച്ചാണ് രണ്ടാമത്തെ സീസണില്‍ പറയുന്നത്. പ്രണയവും വിവാഹവുമെല്ലാം ഈ ഭാഗത്തിലാണ് വരുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത് താരത്തിന്റെ അമ്മയുടെ വാക്കുകളിലൂടെയാണ്. 

തന്റെ മകള്‍ ഏറ്റവും നല്ല മകളായും ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്നമെന്നും, എന്നാല്‍ ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുന്നതായി ഒരിക്കല്‍ പോലും കരുതിയിട്ടില്ലെന്നുമാണ് അവര്‍ പറയുന്നത്. പോണ്‍ താരമായതോടെ ജീവിതത്തിലും കുടുംബത്തിലുമുണ്ടായ പ്രശ്‌നങ്ങളാണ് രണ്ടാം സീസണില്‍ ആധാരമാകുന്നത്. വൈകാരിക രംഗങ്ങളാല്‍ നിറഞ്ഞതാണ് ട്രെയ്‌ലര്‍. സെപ്റ്റംബര്‍ 18 മുതല്‍ രണ്ടാം സീസണ്‍ സീ5ല്‍ സംപ്രേഷണം ആരംഭിക്കും

സണ്ണി ലിയോണി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. പലപ്പോഴും വളരെയധികം വൈകാരികമായിരുന്നു ഷൂട്ടിംഗ് ജീവിതത്തിലെ കഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഒരിക്കല്‍കൂടി കടന്നു പോകാന്‍ രണ്ടാം സീസണ്‍ സഹായിച്ചുവെന്നും തന്റെ കാഴ്ചപ്പാടിനെ പോലും അത് സ്വാധീനിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം