ചലച്ചിത്രം

ഓഷോയുടെ ജീവിതം അഭിനയിക്കാന്‍ അമീര്‍ ഖാന്‍; കൂടെ ആലിയ ഭട്ടും

സമകാലിക മലയാളം ഡെസ്ക്

ത്മീയ ഗുരു ഓഷോയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ഷകുന്‍ ബദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ബോളിവുഡിനെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. ബോളിവുഡിന്റെ സൂപ്പര്‍താരം അമീര്‍ ഖാന്‍ ഓഷോ ആവുമെന്നാണ് റിപ്പോര്‍ട്ട്. ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. അമീറിനേയും ആലിയയേയുമാണ് പ്രധാന വേഷത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹം. അമീര്‍ ഖാന്‍ ഓഷോയുടെ വേഷത്തിലെത്തിയാല്‍ ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഷോയുടെ സെക്രട്ടറി മാ ആനന്ദ് ഷീലയായാണ് ആലിയ ഭട്ടിനെ പരിഗണിക്കുന്നത്. അമീര്‍ ഖാന്‍ സിനിമയോടും കഥാപാത്രങ്ങളോടുള്ള ആത്മാര്‍ത്ഥത കണ്ടാണ് അദ്ദേഹത്തെ ഈ റോളിലേക്ക് തിരഞ്ഞെടുത്തത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതുപോലെ ആലിയ ഭട്ടും കഴിവുറ്റ നടിയാണെന്നും ഈ കഥാപാത്രത്തിന് ആലിയ ഇണങ്ങുമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം