ചലച്ചിത്രം

ഷാജി പാപ്പന് പിന്നാലെ മിഥുന്‍ ചിത്രത്തില്‍ കാളിദാസന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ആട് 2ന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമായ 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവിൽ കാളിദാസ് ജയറാം നായകനാകും. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അന്ന് വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോള്‍ ചിത്രത്തിലെ നായകനേയും നായികയേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മിഥുന്‍. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. 

ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജന്റീന ഫാന്‍സിന് മാത്രമല്ല എല്ലാ ഫാന്‍സിനും ഇഷ്ടപ്പെടുന്നതായിരിക്കും ചിത്രമെന്ന് മിഥുന്‍ പറയുന്നു. പൂമരത്തിന് ശേഷം കാളിദാസ് ജീത്തു ജോസഫ് ചിത്രത്തില്‍ നായകനാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മിഥുന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം എന്ന് ആരംഭിക്കുന്നമെന്നത് വ്യക്തമാക്കിയിട്ടില്ല.

കോട്ടയം കുഞ്ഞച്ചൻ, ആട് 3, കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങൾ മിഥുന്‍റെതായി പുറത്തിറങ്ങാനുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍