ചലച്ചിത്രം

ഇത് എനിച്ച് ബോളു ചേട്ടായി തന്നതാ, ഞാന്‍ എന്ത് ചെയ്യാനാ, പാവം ഡുണ്ടു മോള്‍; ദീപ നിശാന്തിനെതിരെ ജൂഡ് ആന്റണി 

സമകാലിക മലയാളം ഡെസ്ക്

വിത മോഷണ വിവാദത്തില്‍ പരിഹാസവുമായി സംവിധായകന്‍ ജൂഡ് ആന്റണി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാങ്കല്‍പിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഷണ വിവാദത്തിനെതിരെ ജൂഡ് പ്രതികരിച്ചിരിക്കുന്നത്. 

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ദിവസം ഡുണ്ടുമോള്‍ ക്ലാസ്സില്‍ ഒരു കിടിലന്‍ റബര്‍ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലര്‍ പറഞ്ഞു ഇത് പിക്കുവിന്റെ റബര്‍ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോള്‍ പറഞ്ഞു ഞ്ഞിങ്ങള്‍ക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബര്‍ വാങ്ങിയത് കടക്കാരന്‍ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോള്‍ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാന്‍ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോള്‍.

മുമ്പ് മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ  നടി പാര്‍വതി നടത്തിയ പരാമര്‍ശത്തെ ജൂഡ് വിമര്‍ശിച്ചതിനെതിരെ ദീപ നിശാന്ത് പ്രതികരിച്ചിരുന്നു. സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസിയായി അറിയപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കസ് മുതലാളിമാരെ തെറിപറയുന്നുവെന്ന ജൂഡിന്റെ പരാഹാസത്തെയാണ് അന്ന് ദീപ വിമര്‍ശിച്ചത്. കോപ്പിയടി വിവാദത്തില്‍ ദീപയ്‌ക്കെതിരെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള ജൂഡിന്റെ പ്രതികരണം ഇതിന്റെ മറുപടിയായി കണക്കാക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി