ചലച്ചിത്രം

'ഋതുമതിയെ ആചാരമതിലിനാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍': യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന ഗാനവുമായി ബിജിബാലും ഹരിനാരായണനും

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശനവുമായി നടക്കുന്ന വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പനെ വര്‍ണിക്കുന്ന ഒരു മനോഹരഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി ആലപിച്ച ഗാനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയത് പ്രയാഗ് മുകുന്ദനാണ്. ബിജിബാലും ഹരിനാരായണനും തന്നെയാണ് ഇതില്‍ പാടി അഭിനയിച്ചിരിക്കുന്നതും. 

'ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍' എന്ന വരികളിലൂടെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനത്തില്‍ ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യന്‍ എന്നും പറയുന്നു. ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി