ചലച്ചിത്രം

'മിനി പാസുമായി' അക്കാദമി; മൂന്ന് ദിവസത്തേക്ക് ചലച്ചിത്ര മേള കാണാന്‍ 1000 രൂപ, ഇന്ന് 11 മണി മുതല്‍ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ 'മിനി പാസ് ' സംവിധാനവുമായി അക്കാദമി രംഗത്ത്. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 1000 രൂപയുടെ പാസുകള്‍ സ്വന്തമാക്കാം. ഇന്ന് രാവിലെ 11 മണി മുതല്‍ ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റര്‍ ചെയ്യാമെന്ന് അക്കാദമി അറിയിച്ചു. 

 ത്രിദിന പാസ് എടുക്കുന്ന ഡെലിഗേറ്റുകള്‍ക്ക് ചിത്രങ്ങള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാന്‍ സാധിക്കില്ല. റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകളിലേക്ക് ക്യൂവിലൂടെ പ്രവേശനം നേടാന്‍ ഇക്കുറി സാധ്യമല്ല. കൂപ്പണ്‍ സംവിധാനം ഇതിന് പകരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളില്‍ നിന്നും കൂപ്പണ്‍ വാങ്ങുന്നവര്‍ക്ക് റിസര്‍വേഷനില്ലാതെ സിനിമ  കാണാം. 

2000 രൂപ നല്‍കി ഡെലിഗേറ്റ് പാസെടുക്കാന്‍ ഏഴാം തിയതി വരെ സമയമുണ്ടെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഈ മാസം ഏഴിനാണ് അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ