ചലച്ചിത്രം

മമ്മൂട്ടി പതിവ് തെറ്റിച്ചില്ല; സ്‌നേഹത്തിന്റെ ബിരിയാണി വിളമ്പുന്ന വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

സിനിമ ലൊക്കേഷനിലെ ആ പതിവ് രീതി ഇത്തവണയും നടന്‍ മമ്മൂട്ടി തെറ്റിച്ചില്ല. വെള്ളയില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ട് ധരിച്ച് ലുങ്കി ഉടുത്ത് എത്തിയ മമ്മൂട്ടി പതിവുപോലെ സ്‌നേഹം വിളമ്പി. പുതിയ ചിത്രം 'ഉണ്ട'യുടെ ലൊക്കേഷനില്‍ അദ്ദേഹം ബിരിയാണി വിളമ്പുന്ന വിഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഇത് പതിവ് കാഴ്ചയാണ്. ഒരു ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനൊപ്പം ബിരിയാണി, അതും താരത്തിന്റെ കൈകൊണ്ട് എന്ന പതിവ് രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍  എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. ഹര്‍ഷാദിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത