ചലച്ചിത്രം

'അസൂയ മൂത്ത് ഞാനും മൈക്ക് എടുത്തു, കടച്ചിലല്ല കൈപണിയാ', പത്തില്‍ എത്ര മാര്‍ക്ക് തരുമെന്ന് ചോദിച്ച് പിഷാരടി; വൈറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മിമിക്രി, അഭിനയം, അവതരണം, സംവിധാനം എന്നുതുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച താരമാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കിയിരിക്കുകയാണ് താരം. അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവച്ച വീഡിയോയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

ഗായകന്‍ മധു ബാലകൃഷ്ണന്‍ പാടുന്നത് കണ്ട് അസൂയ മൂത്താണ് താനും മൈക്ക് എടുത്തതെന്ന് പിഷാരടി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 'മധു ബാലകൃഷ്ണന്‍ പാടുമ്പോ ഓരോ നടിനടന്‍മാര്‍ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു ....റിക്വസ്റ്റ് ചെയ്ത പാട്ടുകള്‍ മധുച്ചേട്ടന്‍ പാടുന്നു 
അസൂയ മൂത്ത ഞാനും മൈക്ക് ; എടുത്തു ...എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ പെട്ടന്ന് നിര്‍ത്തി....
കടച്ചിലല്ല കൈപണിയാ ....ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും ?' വീഡിയോയ്‌ക്കൊപ്പം പിഷാരടി കുറിച്ചു. 

എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് പെട്ടന്ന് നിര്‍ത്തി എന്നൊക്കെ പറഞ്ഞെങ്കിലും പിഷാരടിയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പത്തില്‍ പത്ത് മാര്‍ക്ക് നല്‍കിയവരാണ് ഏറെയും. 'പാടി സെരിയാക്കിയിട്ട് പോയാല്‍ മതി'യെന്ന് വിഡിയോയ്ക്ക് കൗണ്ടര്‍ അടിച്ചവരും കുറവല്ല. 

ഇന്ദ്രവല്ലരി പൂ ചൂടി വരും... എന്നുതുടങ്ങുന്ന യേശുദാസ് ആലപിച്ച ഗന്ധര്‍വ്വക്ഷേത്രം എന്ന ചിത്രത്തിലെ ഗാനമാണ് പിഷാരടി ആലപിക്കുന്നത്. ഗായകന്‍ മധു ബാലകൃഷ്ണനും താരത്തിനോടൊപ്പം പാടുന്നതു വീഡിയോയില്‍ കാണാം. മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, ഗായിക ജ്യോത്സന തുടങ്ങിയവരാണ് പിഷാരടിയുടെ പാട്ടിന്റെ ആസ്വാദകര്‍. നവകേരള നിര്‍മിതിക്കായി അമ്മ നടത്തുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടെയാണ് പിഷാരടിയുടെ പാട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ