ചലച്ചിത്രം

ഒരാഴ്ച കൊണ്ട് 500 കോടി ക്ലബ്ബില്‍ ; റെക്കോര്‍ഡുകള്‍ തകര്‍ത്ത് 2.0 

സമകാലിക മലയാളം ഡെസ്ക്


 
ന്യൂഡല്‍ഹി:  സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും ഒന്നിച്ച 2.0 ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നോട്ട്. വിവിധ രാജ്യങ്ങളിലായി റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് 500 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയത്. 

നവംബര്‍ 29 നായിരുന്നു യന്തിരന്റെ രണ്ടാം ഭാഗമായ 2.0 യെന്ന സയന്‍സ് ഫിക്ഷനുമായി ഷങ്കര്‍ എത്തിയത്. 500 കോടി ക്ലബ്ബില്‍ 'ചിട്ടി' യെത്തിയ വാര്‍ത്ത പങ്കുവച്ചത് ചിത്രത്തിന്റെ ഹിന്ദി പതിപ്പൊരുക്കിയ കരണ്‍ ജോഹറാണ്.

റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ നൂറ് കോടി നേടിയ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഹോളിവുഡ് താരം എമി ജാക്‌സണ്‍ നായികയായ ചിത്രം ലോകമൊട്ടാകെ 10,000 സ്്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍