ചലച്ചിത്രം

വസ്ത്രങ്ങള്‍, ചോരപ്പാടുകള്‍, പിയാനോ; രാക്ഷസനില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങള്‍ ആരെയും ഞെട്ടിക്കും; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്


ലിയ ആഘോഷങ്ങളൊന്നുമില്ലാതെ തീയെറ്ററില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് രാക്ഷസന്‍. ചിത്രം പേക്ഷകര്‍ തന്നെ ഏറ്റെടുത്തതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കുറഞ്ഞ ബജറ്റില്‍ വളരെ മികച്ച രീതിയില്‍ ഉപയോഗിച്ച ചിത്രമാണിത്. എങ്കിലും അതിസൂഷ്മമായി നിരീക്ഷിച്ചാല്‍ ചിത്രത്തില്‍ എന്തെങ്കിലും അബന്ധങ്ങള്‍ കാണേണ്ടതാണ്. എന്നാല്‍ രക്ഷസന്‍ എല്ലാ രീതിയിലും പെര്‍ഫക്റ്റ് ആയിരുന്നു. എത്ര കീറി മുറിച്ചാലും രാക്ഷസന്‍ എന്ന പെര്‍ഫക്റ്റ് ക്രാഫ്റ്റിനെയാണ് കാണാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രാക്ഷസനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന രഹസ്യങ്ങളാണ്. ഒരു കൂട്ടം യുവാക്കള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള വീഡിയോ ആണ് വൈറലാകുന്നത്. 

ചിത്രം എത്രത്തോളം പൂര്‍ണമാണ് എന്ന് കാണിക്കുന്നതാണ് വീഡിയോ. ഓരോ കഥാപാത്രങ്ങളേയും അവരുടെ വസ്ത്രധാരത്തെയും വരെ അതിസൂക്ഷ്മമായാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. കൊലചെയ്യാനായി നാലാമത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ അവിടത്തെ ബാത്ത്‌റൂം കാണിക്കുന്നുണ്ട്. അവിടെ മുന്‍പ് കൊലപ്പെടുത്തിയ കുട്ടികളുടെ വസ്ത്രങ്ങളും മുടിയും മറ്റും കാണാം. മാത്രമല്ല, അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള കുട്ടികളുടെ ശ്രമങ്ങളുടെ ഫലമായി വാതിലുകളിലും മറ്റും ചോരപുരണ്ട കൈകളുടെ പാടുകളും വ്യക്തമാണ്. അങ്ങനെ എല്ലാ രീതിയിലും വളരെ സൂക്ഷ്മമായാണ് ചിത്രം എടുത്തിരിക്കുന്നത്. 

എല്ലാ രംഗങ്ങളേയും കഥയുമായി കൂട്ടിച്ചേര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ വളരെ അധികം പ്രധാന്യമുള്ള ഒരു വസ്തുവാണ് പിയാനോ. ചിത്രത്തിന്റെ ടൈറ്റിലില്‍ അടക്കം പിയാനോ വളരെ മനോഹരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്തായാലും രാക്ഷസന്‍ ഒരു പെര്‍ഫക്റ്റ് ക്രാഫ്റ്റ് ആണെന്ന് പറഞ്ഞു വെക്കുകയാണ് വീഡിയോ. 

രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകനായി എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ ക്രിസ്റ്റഫര്‍ ആയി എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു