ചലച്ചിത്രം

ചലച്ചിത്രമേള : ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെ 2018 ല്‍  ഇന്ന് ടാഗോര്‍ തീയേറ്ററില്‍ സിനിമാ പ്രദര്‍ശനമില്ല. ചില സാങ്കേതിക കാരണങ്ങള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ ഇന്നത്തെ എല്ലാ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ടാഗോറില്‍  ദ ബെഡ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയിരുന്നു. പ്രൊജക്റ്റര്‍ തകരാറായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്റ്റര്‍ തകരാറിലാകുകയായിരുന്നു.

തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രദര്‍ശനം ഒഴിവാക്കുന്നതായി അറിയിക്കുകയായിരുന്നു.

അതേസമയം ചലച്ചിത്രമേളയില്‍ ഇന്ന്  വിവിധ തീയേറ്ററുകളിലായി 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഗോവയില്‍ പുരസ്‌കാരം നേടിയ മലയാള ചിത്രം ഇ മ യൗ അടക്കം ആറ് മലയാള ചിത്രങ്ങള്‍ ഇന്ന് മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ