ചലച്ചിത്രം

'ശബരിമല സാധാരണ ക്ഷേത്രം പോലെ അല്ല, ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്?'; ശബരിമല വിഷയത്തില്‍ ഒടിയന്റെ സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശനത്തില്‍ ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണെന്ന് താനെന്ന് ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍മേനോന്‍. ശബരിമലയില്‍ പോകാന്‍ അതിന്റേതായ ചട്ടങ്ങളുണ്ടെന്നും അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളതെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍മോനോന്‍ വിവാദവിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. 

'തീര്‍ച്ചയായും ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരാംശമില്ലാത്ത ഒന്നും തന്നെ നമുക്ക് ചുറ്റിലുമില്ല, ഉള്ളിലുമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകാനുള്ള കരുത്താണ് എനിക്ക് ഈശ്വരന്‍. ശബരിമല വിഷയത്തില്‍, ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് എന്റെ മനസും. '28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്'?' ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു. 

'പത്ത് സ്ത്രീകള്‍ പറയുകയാണ്. ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകണം. മറുപക്ഷത്ത് ഭൂരിഭാഗം പറയുന്നത് ഞങ്ങള്‍ക്ക് പോകണ്ട എന്നാണ്. ആ ഭൂരിഭാഗത്തെയാണ് ഞാന്‍ മാനിക്കുന്നത്'. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരങ്ങളെ ചോദ്യം ചെയ്തിട്ട് നമുക്കെന്തു കിട്ടാനാണെന്നും അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ