ചലച്ചിത്രം

കബഡി കബഡി പറഞ്ഞ് കങ്കണയും റിച്ചയും; പഠിപ്പിക്കുന്നത് ദേശീയ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

 കബഡി താരങ്ങളായി സ്‌ക്രീനില്‍ 'ജീവിക്കാന്‍' തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് കങ്കണയും റിച്ചയും. കബഡിതാരങ്ങളുടെ കഥ പറയുന്ന അശ്വനി അയ്യര്‍ ചിത്രത്തിനായി ദേശീയതാരങ്ങള്‍ക്ക് കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ഗൗരി വഡേക്കര്‍, വിശ്വസ് മോര്‍, താരക് രാഹുല്‍ എന്നിവരാണ് കഴിഞ്ഞ ഒന്നരമാസമായി ഇരുവരെയും കബഡി  താരങ്ങളാക്കി ക്കൊണ്ടിരിക്കുന്നത്. 

 'നീല്‍ ബട്ടാ സന്നാട്ട'യെന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം  അശ്വനിയുടെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ' പാങ്ക' . ഒരാളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ കുടുംബ ബന്ധങ്ങളിലും മൂല്യങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ചിത്രം പൂര്‍ത്തിയാക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. 

അടുത്ത മാസം റിലീസിനൊരുങ്ങുന്ന ' മണി കര്‍ണിക'യാണ് കങ്കണയുടെ പുതിയ ചിത്രം. ഝാന്‍സി റാണിയുടെ ജീവിത കഥയാണ് മണികര്‍ണികയെന്ന പേരില്‍ ചലച്ചിത്രമാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം