ചലച്ചിത്രം

ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച് ഹില്ലാരി ക്ലിന്റണ്‍, ഒപ്പം ഷാരുഖും; വൈറലായി വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ആഘോഷിക്കാന്‍ സിനിമ രാഷ്ട്രീയ വ്യവസായ മേഖലകളിലെ പ്രമുഖര്‍ എല്ലാം ഒത്തുചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത് മുന്‍ യുഎസ് പ്രഥമ വനിത ഹില്ലാരി ക്ലിന്റണിന്റെ ഡാന്‍സാണ്. 

ഇഷയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഹില്ലരി ഉദയ്പൂരില്‍ എത്തിയത്. വിവാഹ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമാണ് ഹില്ലരി. ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ബോളിവുഡിലെ സൂപ്പര്‍ ഡാന്‍സ് നമ്പറുകള്‍ക്കൊപ്പം ചുവടുവെക്കുകയാണ് ഹില്ലരി. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനൊപ്പമാണ് ഹില്ലരിയുടെ ഡാന്‍സ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഹില്ലരി ഡാന്‍സ്. ലെറ്റ്‌സ് നാച്ചോ, അബി തോ പാര്‍ട്ടി ശുരു ഹുയ് ഹേ, തൂനെ മാരി എന്‍ട്രി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പമാണ് ഹില്ലരി  ചുവടുവെക്കുന്നത്. കൂടാതെ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വേദിയെ ആവേശത്തിലാക്കി. 

വിവാഹത്തിനായി ഇന്ത്യയില്‍ എത്തിയ ക്ലിന്റണ്‍ റിലയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന  രാജ്യത്തിലെ പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ചുള്ള സ്വദേശ് ബസാറും സന്ദര്‍ശിച്ചു. ഇഷയും അമ്മ നിത അംബാനിയും ഹില്ലരിക്കൊപ്പമുണ്ടായിരുന്നു. ബോളിവുഡിലെ എല്ലാ സൂപ്പര്‍താരങ്ങളേയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സിന്റെ പരിപാടിയും ആഘോഷത്തിന്റെ മാറ്റ്കൂട്ടി. 

ഷാരുഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ഗൗരി ഖാന്‍, തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇഷയുടെ സംഗീത് ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇന്നാണ് വിവാഹം നടക്കുന്നത്. വ്യവസായി അജയ് പിരമാലിനെയാണ് ഇഷ വിവാഹം കഴിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു