ചലച്ചിത്രം

ലാല്‍ സാറിനെ കളിയാക്കി;ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല; മറ്റൊരാളും തന്നെ ഇത്രയേറെ വേദനിപ്പിച്ചിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

സമകാലിക മലയാളം ഡെസ്ക്

തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച നടന്‍ ശ്രീനിവാസനാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്റണിയുടെ തുറന്നുപറച്ചില്‍. മോഹന്‍ലാലിനെ കളിയാക്കിക്കൊണ്ടുള്ള സിനിമയാണെന്ന് അറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ 'ഉദയനാണ് താര'ത്തില്‍ അദ്ദേഹം അഭിനയിച്ചു. ആ സിനിമ വിജയിച്ചപ്പോള്‍ വീണ്ടും കളിയാക്കിയുള്ള മറ്റൊരു സിനിമ ചെയ്തു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ആന്റണി പെരുമ്പാവൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക്  മുന്നിലെത്തിയതെന്ന് ആന്റണി പറയുന്നു.

ലാല്‍ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ മോഹന്‍ലാലിനെ വളരെ മോശമായി ചിത്രീകരിച്ച് ശ്രീനിവാസന്‍ വീണ്ടും ഒരു തിരക്കഥയെഴുതി. നായകനായി ശ്രീനിവാസന്‍ ത്‌ന്നെ അഭിനയിച്ചു.  ഷൂട്ടിങ്ങിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്. കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ടായതുകൊണ്ടായിരുന്നു വിളിച്ചതെന്നും ആന്റണി അഭിമുഖത്തില്‍ പറയുന്നു.

അന്നു വൈകീട്ടു ശ്രീനിവാസന്‍ ചാനല്‍ ഓഫീസുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാല്‍ ആന്റണീ, ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍