വിജയ് സേതുപതി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'സൈരാ നരസിംഹ റെഡ്ഡി'. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍ വിജയ് സേതുപതിയുടെ ലുക്ക് പുറത്തു വന്നിരിക്കുകയാണ്.
ഏറെ വ്യത്യസ്തമായ ഗെറ്റപ്പില്‍ കറുത്ത വേഷവും രുദ്രാക്ക്ഷവുമണിഞ്ഞ് ഒരു സന്യാസിയുടെ വേഷത്തിലാണ് ആരാധകരുടെ മക്കള്‍ സെല്വന് എത്തുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രങ്ങള്‍ പറന്നു നടക്കുകയാണ്. ചിരഞ്ജീവി, അമിതാഭ് ബച്ചന്, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ് സേതുപതി തെലുങ്കില്‍ എത്തുന്നത്.
സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന് എത്തുന്നത്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ