ചലച്ചിത്രം

ഞങ്ങള്‍ ഇനി ആലിയ കപൂര്‍ എന്ന് വിളിക്കട്ടേ: ആരാധകന് ചുട്ട മറുപടി കൊടുത്ത് ആലിയ ഭട്ട് 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ആരാധകര്‍ ആഘോഷിക്കുന്ന പ്രണയജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. പ്രണയം പ്രസിദ്ധപ്പെടുത്തിയത് മുതല്‍ ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. പ്രിയങ്ക ചോപ്ര- നിക് ജോനാസ്, ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് ജോഡികളുടെ വിവാഹം കഴിഞ്ഞതിന് ശേഷം ആലിയ- രണ്‍ബീര്‍ വാവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. 

പക്ഷേ വിവാഹത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ കൃത്യമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ല. ഇപ്പോള്‍ പ്രണയത്തിലാണെന്ന് താരങ്ങളും വീട്ടുകാരും മനസ് തുറന്നതോടെ അടുത്തതായി വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ബോളിവുഡില്‍ നിന്ന് ഉയരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഏതാനും ആരാധകര്‍ ആലിയയുമായി ട്വിറ്ററില്‍ ചോദ്യോത്തര പരിപാടിയില്‍ ഏര്‍പ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര തന്റെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഒരു ആരാധകന്‍ ആലിയയോട് ആ ചോദ്യം ചോദിച്ചത്. 'ഞങ്ങള്‍ക്ക് ആലിയ കപൂര്‍ എന്ന് വിളിക്കാമോ' എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഹിമാന്‍ഷു കകാനി എന്ന വ്യക്തിയാണ് ഇത്തരത്തിലൊരു ചോദ്യവുമായി വന്നത്. 

ഉടനടി തന്നെ ആലിയയുടെ മറുപടിയും വന്നു. 
ഹിമാന്‍ഷു കകാനി എന്ന പേര് മാറ്റി 'താങ്കളെ ഞാന്‍ ഹിമാന്‍ഷു ഭട്ട് എന്ന് വിളിക്കട്ടെ'യെന്നായിരുന്നു ആലിയയുടെ രസകരമായ മറുചോദ്യം. ഇതോടെ ആരാധകന്റെ സംശയവും തീര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു