ചലച്ചിത്രം

പല്ലിലെ ആ കമ്പി യഥാര്‍ത്ഥം, മുടി മുറിച്ചതും സത്യം; രജിഷ ജൂണ്‍ ആയത് ഇങ്ങനെ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടതൂര്‍ന്ന മുടി തോളൊപ്പം മുറിച്ച് പല്ലില്‍ കമ്പിയിട്ട് സ്‌കൂള്‍ കുട്ടിയുടെ വേഷത്തില്‍ രജിഷ വിജയനെ കണ്ടപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു. രജിഷ തന്നെയാണോ ഇത്, മേക്കപ്പ് ട്രിക്ക് ആവാം തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകരുടെ മനസ്സില്‍. പുതിയ ചിത്രം ജൂണിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ താരത്തിന്റെ മേക്കോവര്‍ ചര്‍ച്ചയാകുകയായിരുന്നു. ഇപ്പോഴിതാ ജൂണായുള്ള രജിഷയുടെ മാറ്റത്തിന്റെ വിവിധ ഘട്ടങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. സിനിമയുടെ ഓരോ ഘട്ടവും പുരോഗമിച്ചത് എങ്ങനെയെന്ന് വിജയ് ബാബുവും അഹമ്മദ് കബീറും രജിഷയും പങ്കുവയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജൂണായി രജിഷ മാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജിം ട്രെയിനര്‍, അപ്പിയറന്‍സ് എക്‌സ്‌പേര്‍ട്ട്, ഹെയര്‍ സ്റ്റൈലിസ്റ്റ് തുടങ്ങിയവര്‍ താരത്തിന്റെ മേക്കോവറിന് പിന്നിലെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കഥാപാത്രമായി മാറാനായി മുടി മുറിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം താന്‍ ഒട്ടും സമ്മതിച്ചിരുന്നില്ലെന്ന് രജിഷ വിഡിയോയില്‍ പറയുന്നു. പിന്നീട് കഥാപാത്രത്തെ ഉദ്ദേശിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ അത് അനിവാര്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു താരത്തിന്. മുടി മുറിക്കുന്നതിനിടയില്‍ കരയുന്ന രജിഷയെയും വിഡിയോയില്‍ കാണാം. 

ആറു വിവിധ വേഷപ്പകര്‍ച്ചകളിലാണ് രജിഷ ചിത്രത്തില്‍ എത്തുന്നത്. ജൂണ്‍ എന്നത് രജിഷയുടെ കഥാപാത്രത്തിന്റെ പേരാണ്. പതിനേഴ് വയസ് മുതല്‍ 25 വയസു വരെയുള്ള വിവിധ ഗെറ്റപ്പുകളാണ് ചിത്രത്തില്‍. ഒരു പെണ്‍കുട്ടിയുടെ സ്‌കൂള്‍ കാലയളവു മുതല്‍ അവളുടെ വിവാഹം വരെയുള്ള കഥയാണ് ജൂണിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന കഥ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത