ചലച്ചിത്രം

കല്യാണത്തിനെത്തിയ അമിതാഭ് ബച്ചന്‍ സദ്യവിളമ്പി; അമ്പരപ്പ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്‍വീര്‍ -ദീപിക പദുക്കോണ്‍, പ്രിയങ്കാ ചോപ്ര -നിക്ക് ജോനാസ് എന്നിവരുടെ വിവാഹത്തിന് പിന്നാലെ രാജ്യം സാക്ഷ്യം വഹിച്ച രാജകീയ വിവാഹമായിരുന്നു ഇഷാ അംബാനിയുടെത്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദായിരുന്നു വരന്‍. ഡിസംബര്‍ 12നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്റീലിയയില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ ബിസിനസ് സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.  എന്നാല്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തമായി സല്‍ക്കാരത്തില്‍ താരമായത് അമിതാബ് ബച്ചനായിരുന്നു. സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയാണ് വിവാഹചടങ്ങില്‍ ബച്ചന്‍ തന്റെ സാന്നിധ്യം അറിയിച്ചത്. ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പരമ്പരാഗത രീതിയിലുളള ഗുജറാത്തി ഭക്ഷണമാണ് ബച്ചന്‍ അതിഥികള്‍ക്കായി വിളമ്പിയത്. അടുത്ത ബന്ധുക്കള്‍ ആചാരമനുസരിച്ച് നിര്‍വഹിക്കുന്ന ചടങ്ങാണ് അംബാനി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അമിതാഭ് ബച്ചന്‍ നിര്‍വഹിച്ചത്.  നേരത്തെ കന്യാദാന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നാല്‍പത് വര്‍ഷത്തെ പരിചയമുണ്ട്. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. മുന്‍ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പടെ വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിനുശേഷം മുംബൈയിലെ വറോളിയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. 450 കോടിയാണ് അഞ്ച് നിലകളിലായി ഒരുക്കിയ ഈ ആഢംബര വസതിയുടെ ആസ്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം