ചലച്ചിത്രം

മഹാനടിയ്ക്കു ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; പുതിയ ചിത്രം നാനിയ്ക്കൊപ്പം? 

സമകാലിക മലയാളം ഡെസ്ക്

ടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിൽ ജെമിനി ഗണേശനായെത്തി മികച്ച അഭിനയം കാഴ്ചവച്ചാണ് ദുൽഖർ  തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വീണ്ടും ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം. മോഹന്‍ കൃഷ്ണ ഇന്ദ്രഗാന്ദിയുടെ പുതിയ മള്‍ട്ടി സ്റ്റാറര്‍ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ദുൽഖർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

തെലുങ്ക് നടന്‍ നാനിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തും. ചിത്രത്തിന്റെ പേര് സംബന്ധിച്ചോ ദുൽഖർ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നടന്‍ ഷര്‍വാനന്ദ് ചെയ്യാൻ നിശ്ചയിച്ചിരുന്ന വേഷം ദുൽഖറിലേക്ക് എത്തിച്ചേരുകയായിരുന്നെന്നാണ് റിപ്പോർട്ട്. 

ബോളിവുഡ് സിനിമയുടെയടക്കം ചിത്രീകരണതിരക്കുകൾ പൂർത്തിയാക്കി ദുൽഖറും മറ്റ് കരാറുകൾ പൂർത്തിയാക്കി നാനിയും എത്തിയാലുടൻ ചിത്രീകരണം ആരംഭിക്കും.  ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി