ചലച്ചിത്രം

'മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കൂ, ചിത്രത്തെ കൊല്ലരുത്'; ഒടിയന്‍ ക്ലാസ് പടമാണെന്ന് മേജര്‍ രവി

സമകാലിക മലയാളം ഡെസ്ക്


ടിയന്‍ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ചിത്രത്തിനെതിരേ വലിയരീതിയിലുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. ആരാധകരുടെ പ്രതീക്ഷിയ്‌ക്കൊത്ത് ചിത്രം ഉയരാതിരുന്നതിന്റെ നിരാശ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ആരാധകര്‍ തീര്‍ത്തത്. എന്നാല്‍ ആരാധകര്‍ മാത്രമല്ല സിനിമയെ തകര്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ സംഘടിത ശ്രമമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആരോപണം. ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ നിരവധി പേര്‍ രംഗത്തെത്തുകയാണ്. നെഗറ്റിവിറ്റികൊണ്ട് ചിത്രത്തെ കൊല്ലരുതെന്നാണ് സംവിധായകന്‍ മേജര്‍ രവി പറയുന്നത്. 

തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ഒടിയന്‍ ഒരു ക്ലാസ് പടമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും മേജര്‍ രവി പറഞ്ഞു. ചിത്രത്തിന് വേണ്ടി മേക്കോവര്‍ നടത്താന്‍ മോഹന്‍ലാല്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കണമെന്നാണ് കുറിപ്പിലൂടെ മേജര്‍ രവി പറഞ്ഞു. 

'ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്ത് കൊണ്ടെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്.'

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഒടിയന്‍ തീയെറ്ററില്‍ എത്തിയത്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. മഞ്ജു വാര്യരോടുള്ള ശത്രുതയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ