ചലച്ചിത്രം

ഇതിലുള്ളത് ശരീര പ്രദര്‍ശനവും അശ്ലീലവും മാത്രം; ഊര്‍മിളയുടെ ഛമ്മ ഛമ്മ ഗാനത്തിന്റെ റീമേക്കിന് എതിരേ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ചില ഗാനങ്ങള്‍ എത്ര കാലം കഴിഞ്ഞാലും മനസില്‍ നിന്നു മായില്ല. പുതിയ തലമുറയിലുള്ളവര്‍ വരെ ഗാനത്തെ ഏറ്റെടുക്കും. ഇത്തരം ഗാനങ്ങളെ റീമേക്ക് ചെയ്ത് നശിപ്പിക്കുന്ന പതിവ് സിനിമ മേഖലയിലുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ കത്തുപിടിക്കുന്നത് റീമേക് വിവാദമാണ്. ഊര്‍മ്മിള തകര്‍ത്താടിയ ഛമ്മ ഛമ്മ എന്ന ഗാനമാണ് റീമേക്ക് ചെയ്തതിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. മേനി പ്രദര്‍ശനത്തിനും അശ്ലീലത്തിനും വേണ്ടിയാണ് പ്രശസ്ത ഗാനം റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ്  ആരോപണം. 

അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രം ഫ്രോഡ് സയ്യാനിയിലാണ് ഛമ്മ ഛമ്മയുടെ റീമേക് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ഗാനം 17 മില്യണ്‍ വ്യൂവേഴ്‌സ് കടന്ന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. അശ്ലീലം നിറക്കാന്‍ വേണ്ടി മാത്രം തങ്ങളുടെ പ്രിയഗാനത്തെ ഉപയോഗിച്ചു എന്നാണ് ആരോപണം. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്. തനിഷ്‌ക് ഭാഗ്ജിയുടെതാണു സംഗീതം. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും. 

20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചൈനാ ഗേറ്റിലാണ് ഊര്‍മിളയുടെ ഛമ്മ ഛമ്മ ഉണ്ടായിരുന്നത്. ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഗാനമാണിത്. ഗാനവും ഊര്‍മിളയുടെ നൃത്തവുമാണ് ഛമ്മ ഛമ്മയെ വ്യത്യസ്തമാക്കിയത്. അല്‍ക യജ്ഞിക്, ശങ്കര്‍ മഹാദേവന്‍, വിനോദ് റാത്തോഡ് എന്നിവര്‍ ചേര്‍ന്നാണ് പഴയ ഛമ്മ ഛമ്മ ആലപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം