ചലച്ചിത്രം

ഡീഗ്രേഡിങ് ഏശിയില്ല; മൂന്ന് ദിവസംകൊണ്ട് 60 കോടി വാരി ഒടിയന്‍

സമകാലിക മലയാളം ഡെസ്ക്

റിലീസ് ദിവസം സോഷ്യല്‍ മീഡിയയിലുണ്ടായ കൂട്ടആക്രമണത്തെ തകര്‍ത്ത് ബോക്‌സ്ഓഫീസില്‍ ഒടിയന്റെ കുതിപ്പ്. ആദ്യത്തെ മൂന്ന് ദിവസത്തില്‍ അറുപത് കോടി രൂപയാണ് ചിത്രം വാരിയത്. ഒഫീഷ്യല്‍ ഫേയ്‌സ്ബുക് പേജിലൂടെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോക വ്യാപകമായാണ് അറുപതു കോടി ചിത്രം നേടിയത്. 

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടിവില്‍ റിലീസ് ചെയ്ത ഒടിയന് നേരെ ആദ്യ ദിവസം തന്നെ കടുത്ത ആക്രമണമാണ് നേരിടേണ്ടിവന്നത്. പ്രത്യേകിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രൂക്ഷവിമര്‍ശനത്തിന് ഇരയായി. എന്നാല്‍ ഡീഗ്രേഡിങ്ങ് രൂക്ഷമായതോടെയാണ് ചിത്രത്തിന് പിന്തുണയുമായി സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. 

ആദ്യദിനം 16.48 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാല്‍ ഡീഡ്രേഡിങ് ശക്തമായതോടെ ഇനി വരുന്ന ദിവസങ്ങളില്‍ കളക്ഷന്‍ മോശമാകുമെന്ന പേടിയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രത്തിന് കൂടുതല്‍ പോസ്റ്റീവ് റിവ്യൂ വന്നതോടെയാണ് ശക്തമായ തിരിച്ചുവരുന്നത്. സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് അക്രമണത്തിന് പിന്നില്‍ എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു